ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കല്‍പറ്റയില്‍ പ്രതിഷേധസാഗരം തീര്‍ത്ത് മുസ്‌ലിം ജമാഅത്ത്

കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്.

കല്‍പറ്റ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത് വയനാട്ടില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അണിനിരന്നതു ആയിരങ്ങള്‍. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മാര്‍ച്ച് പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതുമായി. എസ്‌വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കാളികളായി. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി, സെക്രട്ടറി കെ.എസ്. മുഹമ്മദ് സഖാഫി, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി പുറ്റാട്, സെക്രട്ടറി ലത്തീഫ് കാക്കവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കോടതി വിധി വരുന്നതുവരെയെങ്കിലും ശ്രീറാം വെങ്കിട്ടരാമനെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടര്‍ പദവിയില്‍നിന്നു മാറ്റി നിര്‍ത്തണമെന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles