അരിക്കു ജിഎസ്ടി: സിപിഐ-എംഎല്‍(റെഡ് സ്റ്റാര്‍) ധര്‍ണ നടത്തി

കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ സിപിഐ-എംഎല്‍(റെഡ് സ്റ്റാര്‍) ധര്‍ണ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കു ജിഎസ്ടി ബാധകമാക്കിയതില്‍ പ്രതിഷേധിച്ചു സിപിഐ-എംഎല്‍(റെഡ് സ്റ്റാര്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ഏരിയ സെക്രട്ടറി എം.കെ. ഷിബു, മാനന്തവാടി ഏരിയ സെക്രട്ടറി കെ.ആര്‍. അശോകന്‍, ഉണ്ണിക്കൃഷ്ണന്‍ ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. പ്രേംനാഥ്, ലാലിച്ചന്‍, പി.പി. സന്തോഷ്, കെ.സി. മല്ലിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles