കെ.സി. വിജയനു സ്വീകരണം നല്‍കി

കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കെ.സി. വിജയനു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹം ഉദ്ഘാടനം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. സാബു, വി.ടി. തോമസ്, ടോമി തേക്കുമല, പി.എം. ബെന്നി, ഒ.വി. റോയ്, ബാബു പന്നിക്കുഴി, കെ.എം. കുര്യാക്കോസ്, സുലൈമാന്‍ അരപ്പറ്റ, വി.ഡി. ജോസ്, ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, ജോണ്‍ പൊഴുതന, വിജയന്‍ തോമ്പ്രാന്‍കുടി പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles