സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനു ഇനി വിഷരഹിത പച്ചക്കറികള്‍

സുല്‍ത്താന്‍ ബത്തേരി: കേരള സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭാ പരിധിയിലെ 18 സ്‌കൂളുകളില്‍ നടപ്പാക്കുന്ന പോസിറ്റീവ് മിഷന്‍ 2022-2 പദ്ധതിയുടെ ഉത്ഘാടനം സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സ്‌കൂളുകളിലെ തരിശു ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്തു സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികള്‍ ഒരുക്കുകയും, പുഷ്പകൃഷിയിലൂടെ സ്‌കൂള്‍ സൗന്ദര്യ വത്കരണവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷീക മേഖലയില്‍ പ്രായോഗിക പരിശീലനം നല്‍കി കൃഷി, പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി കൃഷിയും അനുബന്ധ മേഖലയും കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാനാണ് നഗരസഭ പദ്ധതി വിഭാവനം ചെയ്യുന്നത്. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലം ഒരുക്കുകയും എല്ലാമാസവും ഒരുദിവസം തൊഴിലാളികള്‍ സ്‌കൂളിലെത്തി കൃഷിക്ക് ആവിശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. കൃഷി വകുപ്പ് ആവിശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ കീടനാശിനികള്‍ നല്‍കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് പഠന ക്ലാസുകള്‍ നല്‍കുകയും ചെയ്യും. പി.ടി.എയുടെയും സ്റ്റാഫിന്റേയും നേതൃത്വത്തില്‍ വളങ്ങളും ലഭ്യമാക്കും.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, ആരോഗ്യ കാര്യാ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, കൗണ്‍സിലര്‍മാരായ സി.കെ ഹാരിഫ്, ജംഷീര്‍ അലി, അബ്ദുല്‍അസീസ് മാടാല, കൃഷി ഓഫീസര്‍ സുമിന ടി.എസ്, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ ശ്രീലിഷ് പി.എസ്, എ.ഇ.ഒ എബ്രഹാം വി.ടി, ബി.പി.സി രാജന്‍. ടി, ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ സതീഷ് കെ.എസ് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് സ്വാഗതവും എം.ഇ.സി കണ്‍വീനര്‍ പി.എ അബ്ദുള്‍നാസര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles