വെട്ടുവാടി കോളനി ഭൂമിക്കു പട്ടയം നല്‍കണം: തമിഴ്‌നാട് കര്‍ഷക സംഘം

ഫിലിപ്പ്, കുര്യാക്കോസ്

എരുമാട്: വെട്ടുവാടി കോളനി ഭൂമിക്കു പട്ടയം അനുവദിക്കുന്നതിനുള്ള ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നു തമിഴ്‌നാട് കര്‍ഷക സംഘം എരുമാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വരുത്തുന്ന നാശത്തിനു മതിയായ നഷ്ടപരിഹാരം അനുവദിക്കുക, അപകടാവസ്ഥയിലുള്ള മരങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ മുറിച്ചുമാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ആണ്ടാന്‍ചിറ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍(സഖാവ് കാശുവേട്ടന്‍ നഗര്‍) ചേര്‍ന്ന സമ്മേളനത്തില്‍ ഹമീദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വി.എ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ. യോഹന്നാന്‍, ഏരിയ സെക്രട്ടറി ടി.കെ. ഫിലിപ്പ് എന്നിവര്‍ റിപ്പോര്‍ട്ടുകളും മുകുന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാമദാസ് കണ്‍വീനറായി മിനുട്‌സ് കമ്മിറ്റിയും അച്യുതന്‍ മാസ്റ്റര്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും പ്രവര്‍ത്തിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ. രാജന്‍, കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി പന്നീര്‍ശെല്‍വം, മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ടി.കെ. യശോധ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍.ദിലീപ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ടി.കെ.ഫിലിപ്പ്(പ്രസിഡന്റ്), ഇ.പി.കുര്യാക്കോസ്(സെക്രട്ടറി), ജി.രാമദാസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles