ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം തിളക്കത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമുമായി

കല്‍പറ്റ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ജെന്റര്‍ ന്യൂട്രല്‍ യൂണീഫോമൊരുക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്. സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരം ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നത്. കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി .സിദ്ധിഖ് വിദ്യാര്‍ത്ഥികള്‍ക്ക് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നല്‍കി നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ തന്നെ അഭിലാഷമനുസരിച്ചായിരുന്നു വകുപ്പിന്റെ നടപടി. വയനാട് ജില്ലയില്‍ തന്നെ ഇത് ആദ്യമായാണ് പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത്. 97 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഭാഗമായി പാന്റ് ഷര്‍ട്ടും നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles