ആഗസ്റ്റ് 10ലെ പണിമുടക്കില്‍ ഗ്രാമീണ തപാല്‍ ജീവനക്കാര്‍ പങ്കെടുക്കില്ല

കോഴിക്കോട്: തപാല്‍ വകുപ്പിലെ ഒരു വിഭാഗം റഗുലര്‍ ജീവനക്കാര്‍ ആഗസ്റ്റ് 10ന് പ്രഖ്യാപിച്ച പണിമുടക്കില്‍ കേരളത്തിലെ ഗ്രാമീണ തപാല്‍ ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍ (എ.ഐ.ജി.ഡി.എസ്.യു.) കോഴിക്കോട് ജില്ലാ സെക്രട്ടറി എം.ടി. സുരേഷ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാണ് സമരസമിതി ഡിമാന്റ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കുക, ഗ്രാമീണ തപാല്‍ ജീവനക്കാര്‍ക്ക് സിവില്‍ സര്‍വന്റ് സ്റ്റാറ്റസ് നല്‍കുക തുടങ്ങിയ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ അടുത്തമാസം ദ്വിദിന സൂചനാ പണിമുടക്കും ഒക്ടോബറില്‍ അനിശ്ചിതകാല പണിമുടക്കും നടത്താന്‍ തപാല്‍ വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എം.ടി. സുരേഷ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles