നാലു വയസുകാരി മരിച്ചു: കടുവയുടെ ആക്രമണമെന്ന് സംശയം

ഗൂഡല്ലൂര്‍: കഴുത്തിനു മുറിവേറ്റ നിലയില്‍ തേയിലത്തോട്ടത്തില്‍ കണ്ടെത്തിയ നാലു വയസുകാരി മരിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന സംശയത്തിലാണ് പ്രദേശവാസികള്‍. അറക്കാടിലെ നിഷാന്തിന്റെ മകള്‍ സരിതയാണ് മരിച്ചത്. ഇന്നുച്ചയ്ക്കു വീടിനു സമീപം കളിക്കുകയായിരുന്ന ബാലികയെ കാണാതായി. ഇതേത്തുടര്‍ന്നു അന്വേഷണത്തിലാണ് സമീപത്തെ മൈനലമട്ടത്തു സ്വകാര്യ തേയിലത്തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles