ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ നടത്തി

കല്‍പറ്റ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ ജനതാദള്‍-എസ് ദേശീയസമിതി അംഗം സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിന്‍വലിക്കുക,
കേരളത്തോടുള്ള അവഗണനയും ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജനതാദള്‍-എസ് ദേശീയസമിതി അംഗം സി.കെ. നാണു ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. ഹംസ, ഷാജി ചെറിയാന്‍, മാത്യു, മുഹമ്മദ് പഞ്ചാര, വീരേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവന്‍ സ്വാഗതവും എല്‍ഡിഎഫ് കല്‍പറ്റ മണ്ഡലം കണ്‍വീനര്‍ കെ. റഫീഖ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles