മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

തൃശിലേരി പവര്‍ലൂം പാടശേഖരത്തില്‍ ഫൈവ്‌സ് മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

കാട്ടിക്കുളം: കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, യൂത്ത് റിസോഴ്‌സ് സെന്റര്‍ ട്രൈബല്‍ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ബൈ ദി ആട്ട’ എന്ന പേരില്‍ തൃശിലേരി പവര്‍ലൂം പാടശേഖരത്തില്‍ ഫൈവ്‌സ് മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ട്രൈബല്‍ ക്ലബുകളില്‍നിന്നായി 22 ടീമുകള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ. ഷിജിത്, കെ.ബേബി , എ. ഉണ്ണി, കോ ഓര്‍ഡിനേറ്റര്‍ ടി.വി. സായികൃഷ്ണ, സി.എസ്. ആഷിഖ്, പി.കെ. നീതു, ജയന പ്രമോദ്, കെ. ആദിത്യന്‍, കെ. നിതിന്‍, രൂപശ്രീ രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles