ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണം-ടി.ആര്‍.എ.സി

ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍ വയനാട് ജില്ലാ സമ്മേളനം കൈനാട്ടി വ്യാപാര ഭവനില്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട്ടിലെ ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്നു ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍(ടി.ആര്‍.എ.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുക, ചുരം ബദല്‍ പാത യാഥാര്‍ഥ്യമാക്കുക, ടൂള്‍സ് റെന്റല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കൈനാട്ടി വ്യാപാര ഭവനില്‍ ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. സലിം അധ്യക്ഷത വഹിച്ചു. ശിഹാബ് ചെവിടിയില്‍, സുഭാഷ് അയ്യോത്ത്, സിദ്ദീഖ് നരിക്കുനി, കെ.സെയ്തലവി, ഷൗക്കത്തലി തയ്യില്‍, എം.കെ.ഷാജി, ടി.എന്‍.നാസര്‍, സി.ആര്‍.സന്തോഷ്, ടി.മുനീര്‍, എം.മമ്മൂട്ടി, എം.മോഹനന്‍, എം.കുട്ടിമാനു, ഇ.സുമേഷ്, പ്രസന്നകുമാര്‍, വി.അബ്രഹാം, കെ.വിനോദ്കുമാര്‍, അഡ്വ.എ.വി.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 17 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles