ക്രിസ്റ്റീന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തി

വാളാട്: പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഏകദിന ക്രിസ്റ്റീന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തി. വികാരി ഫാ.ജയിംസ് കുന്നത്തേട്ട് ഉദ്ഘാടനം ചെയ്തു. ഫാ.കിരണ്‍ തൊണ്ടിപ്പറമ്പില്‍, ആന്റോ അമ്പലത്തറ, സിസ്റ്റര്‍ ദീപ എസ്എച്ച്, ലെന തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ലിസ അലക്‌സ്, സിസ്റ്റര്‍ സവിത എസ്‌കെഡി എന്നിവര്‍ നേതൃത്വം നല്‍കി. 250 ഓളം കുട്ടികള്‍ പങ്കെടുത്തു, വചനപ്രഘോഷണം, ആരാധന, സ്‌നേഹവിരുന്ന് എന്നിവയോടെയായിരുന്നു സമാപനം.

0Shares

Leave a Reply

Your email address will not be published.

Social profiles