കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മുത്തങ്ങ: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. ചരിവു പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍ (20), തേക്കുംകാട്ടില്‍ വീട്ടില്‍ ടി.കെ മുഹമ്മദ് സമീല്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്തു നിന്നും യഥാക്രമം 60 ഗ്രാം 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, വി. അബ്ദുല്‍ സലീം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ബി ഷെഫീഖ്, എം.ടി അമല്‍ തോമസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles