ഊട്ടുപാറ -ചെന്നലോട് റോഡ് അപകടാവസ്ഥയില്‍; തിരിഞ്ഞു നോക്കാതെ അധികൃതരും

അപകടാവസ്ഥയിലായ ഊട്ടുപാറ – ചെന്നലോട് റോഡ്.

കോട്ടത്തറ: ഊട്ടുപാറ – ചെന്നലോട് റോഡ് അപകടാവസ്ഥയില്‍. കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായത്. വെണ്ണിയോട് വലിയപുഴ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ റോഡിനോട് ചേര്‍ന്നുള്ള അടിഭാഗത്തെക്കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ല. ഇതിനാല്‍ കോട്ടത്തറ- കരിഞ്ഞകുന്ന് വഴിയുള്ള വെണ്ണിയോട്, പടിഞ്ഞാറത്തറ, കാവുംമന്ദം, ചെന്നലോട്, കമ്പളക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമേറെയാണ്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിലെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാനോ, അപകട സൂചനാബോര്‍ഡുകള്‍ വെക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മേല്‍ക്കാട് മൂടിയതിനാല്‍ യാത്രകാര്‍ക്ക് പ്രത്യേകിച്ചും രാത്രിയാത്ര ചെയ്യുന്നവര്‍ക്ക് അപകടാവസ്ഥ തിരിച്ചറിയാനും പ്രയാസമാണ്. എത്രയുംപെട്ടെന്ന് അധികൃതര്‍ ഇടപെട്ട് ഇവിടെ അപകട സൂചനാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles