വ്യാപാരി ദിനം ആഘോഷിച്ചു

കേണിച്ചിറയില്‍ വ്യാപാരി ദിനാഘോഷം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടൗണില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സ്ഥാപക പ്രസിഡന്റ് പി.എന്‍. കൃഷ്ണന്‍കുട്ടിയുടെ ഛായാചിത്രം പൂതാടിപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അനാഛാദനം ചെയ്തു. വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ അവര്‍ കൈമാറി. സമിതി പ്രസിഡന്റ് വി.എം. സുന്ദര്‍ലാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.കെ. സുധീരന്‍, സമിതി സംസ്ഥാന കൗണ്‍സിലര്‍ പി.എം. സുധാകരന്‍, യൂണിറ്റ് സെക്രട്ടറി ബില്‍ജോ പി. ജോസ്, ട്രഷറര്‍ ഇ.എന്‍. സനകന്‍, സൈറ വിജയന്‍, ജോഷി ജോസഫ്, എം.ആര്‍. സുരേഷ്ബാബു, എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles