മുസ്്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു

മുസ്്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ അമ്പിലേരിയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി മുസ്്‌ലിം യൂത്ത് ലീഗ് അമ്പിലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റി ഡേ സംഘടിപ്പിച്ചു. സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷ്‌കര്‍ കെ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മുസ്്‌ലിം ലീഗ് നേതാവ് പി. ബീരാന്‍കോയ പതാക ഉയര്‍ത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി അലവി വടക്കേതില്‍, സി കെ നാസര്‍, മുണ്ടോളി പോക്കു, കെ കെ കുഞ്ഞമ്മദ്,
പൂത്തുക്കണ്ടി ബഷീര്‍, എം പി ഹംസ, കിളിയത്തില്‍ മുഹമ്മദാലി, ബാവ, ഷംസീര്‍ ബാബു സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles