പ്രതിഭകളെ ആദരിച്ചു

കണിയാമ്പറ്റ: എം.എസ്.എസ് കണിയാമ്പറ്റ യൂണിറ്റിന്റെ കീഴില്‍ പ്രദേശത്തെ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരെയും മെമന്റോ നല്‍കി ആദരിച്ചു. ചടങ്ങ് എം.എസ്.എസ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്റര്‍ ഉല്‍ഘടനം ചെയ്തു. മില്ലുമുക്ക് പൗരസമിതി ചെയര്‍മാന്‍ വാഴയില്‍ ഇബ്രാഹിം, കണ്‍വീനര്‍ നൗഷാദ്.കെ, പുത്തൂര്‍ അന്ത്രുഹാജി, ഹുസൈന്‍ മൗലവി, ടി.റസാഖ്, കെ.ജലീല്‍ സംസാരിച്ചു. പ്രസിഡന്റ് ഇബ്രാഹിം തെങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം പി സ്വഗതവും അഷ്റഫ് പാറമേല്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles