മദ്രസുത്തുല്‍ അന്‍സാരിയ്യയില്‍ ഫ്രീഡം ഡയലോഗ് സംഘടിപ്പിച്ചു

കമ്പളക്കാട് മദ്രസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഫ്രീഡം ഡയലോഗ് വാര്‍ഡ് അംഗം സി.എച്ച്. നൂരിഷ ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മദ്രസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഫ്രീഡം ഡയലോഗ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഭാവിതലമുറയ്ക്കു രാഷ്ട്രസ്‌നേഹത്തിന്റേയും മത സൗഹാര്‍ദത്തിന്റേയും പാഠങ്ങള്‍ പകരാന്‍ മുഴുവന്‍ ജനാധിപത്യ-മതേതര കൂട്ടായ്മകളും തയാറാവണമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
കടവന്‍ ഹംസ ഹാജി ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് അംഗം സി.എച്ച്. നൂരിഷ ഉദ്ഘാടനം ചെയ്തു. പി.ടി. അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളായ റമീസ് അഹമ്മദ്, സിന്‍സിയ, അധ്യാപകരായ മുസ്തഫ ഫൈസി, മുഹമ്മദുകുട്ടി ഹസനി എന്നിവര്‍ വിഷയാവതരണം നടത്തി. വി.പി.ഷുക്കൂര്‍ ഹാജി, വി.എം.അബ്ദുസലീം, പി.പി.കാസിം ഹാജി, വി.പി.യൂസഫ് ഹാജി, എടത്തില്‍ അബ്ദുല്‍ അസീസ് ഹാജി, കോരന്‍കുന്നന്‍ ഷമീര്‍, ത്വല്‍ഹത്ത് ഇടത്തില്‍, കെ.അബാസ്, പി.പി. മുത്തലിബ്, കെ. മുജീബ്, കെ. അയ്യൂബ് മൗലവി, മൊയ്തുട്ടി ഫൈസി, സാജിദ് വാഫി, വി.പി. ഹഖീം, അഷ്‌റഫ് ദാരിമി, അബ്ദുറഹിമാന്‍ മൗലവി, മുനീര്‍ ദാരിമി, ഉമര്‍, അഷ്‌റഫ് മൗലവി, അനസ് ദാരിമി, അലി അക്ബര്‍, ഷമീര്‍ മൗലവി, ഹാസിന്‍ ഗസാലി, അബ്ദുല്‍ ഗഫൂര്‍ മൗലവി, സൈനുദ്ദീന്‍ മുസ്ലിയാര്‍, റാഫി ബാഖവി, ഇസ്ഹാഖ് ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വദ്ര്‍ മുഅല്ലിം സി.പി. ഹാരിസ് ബാഖവി മോഡറേറ്ററായി. ഇസ് ഹാഖ് അബ്ദുല്ല കോരന്‍കുന്നന്‍ സ്വാഗതവും സെക്രട്ടറി നിസാം തയ്യില്‍ നന്ദിയും പറഞ്ഞു. ദേശീയഗാനത്തിന്റെയും ദേശഭക്തി ഗാനങ്ങളുടെയും ആലാപനം നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles