കടുവയുടെ ആക്രമണത്തില്‍ മൂരി ചത്തു

പുല്‍പള്ളി: കടുവയുടെ ആക്രമണത്തില്‍ മൂരി ചത്തു. മടാപ്പറമ്പ് പൈക്കമുല കോളനിയിലെ നിര്‍മലയുടെ അഞ്ചു വയസുള്ള മൂരിയെയാണ് കടുവ പിടിച്ചത്. വനത്തില്‍ മേയാന്‍ വിട്ട മൂരിയെ ഇന്നു വൈകുന്നരം നിര്‍മല തൊഴുത്തിലേക്കു തെളിക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. മൂരിയെ രക്ഷിക്കാന്‍ ശ്രമിച്ച നിര്‍മലയ്ക്കുനേരേ കടുവ തിരിഞ്ഞു. ചകിതയായ അവര്‍ സമീപത്തെ ഗ്രാമത്തിലേക്കു ഓടി രക്ഷപ്പെടുകയായിരുന്നു. കടുവ പിന്നീട് ഉള്‍വനത്തില്‍ പതുങ്ങി.
വളര്‍ത്തുമൃഗം നഷ്ടപ്പെട്ട നിര്‍മലയ്ക്കു അടിയന്തര സഹായമെത്തിക്കണമെന്ന് പഞ്ചായത്തംഗം ജോഷി ചാരുവേലില്‍ ആവശ്യപ്പെട്ടു. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ് സെക്ഷന്‍ പരിധിയിലാണ് മടാപ്പറമ്പ്.

0Shares

Leave a Reply

Your email address will not be published.

Social profiles