സ്റ്റുഡന്റ് കാഡറ്റ് പരേഡ്: നേതൃനിരയില്‍ പെണ്‍തിളക്കം

വയനാട്ടിലെ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പരേഡിനു നേതൃത്വം നല്‍കുന്ന എന്‍.സി.സി ഗേള്‍ കാഡറ്റ്.

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വയനാട്ടിലെ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് പരേഡിന്റെ നേതൃനിരയില്‍ പെണ്‍തിളക്കം. 24 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ സ്‌കൂള്‍, കോളേജുകളില്‍നിന്നുള്ള കാഡറ്റുകളെ നയിച്ചത് 12 പെണ്‍കുട്ടികളാണ്. സീനിയര്‍ എന്‍.സി.സിയിലെ രണ്ടും ജൂനിയര്‍ എന്‍.സി.സിയിലെ ഒന്നും എസ്.പി.സിയിലെ ഏഴും ഗൈഡ്സിന്റെ രണ്ടും പ്ലാറ്റൂണുകള്‍ ഇക്കുറി പരേഡില്‍ അണിനിരന്നത് പെണ്‍കുട്ടികളുടെ നേതൃത്വത്തിലാണ്. എന്‍.സി.സി സീനിയര്‍ പ്ലാറ്റൂണുകളായ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് ടീമിനെ ശ്രീലേഖ പ്രസാദും
കല്‍പറ്റ എന്‍.എം.എസ്.എം ഗവ.കോളേജ് ടീമിനെ അപര്‍ണ വി.കൃഷ്ണനും എന്‍.സി.സി ജൂനിയര്‍ പ്ലാറ്റൂണായ എസ്.കെ.എം.ജെ സ്‌കൂള്‍ ടീമിനെ വൈഗ എസ്. ദിനേഷും നയിച്ചു. എസ്.പി.സി പ്ലാറ്റൂണുകളായ കണിയാമ്പറ്റ ജി.എം.ആര്‍.എസ് ടീമിനെ ആര്‍ദ്ര മണിയും പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ടീമിനെ ജിയ മോളും പനങ്കണ്ടി ജി.എച്ച്.എസ്.എസ് ടീമിനെ നിഹാന ഫാത്തിമയും, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് ടീമിനെ അനന്യയും തരിയോട് ജി.എച്ച്.എസ്.എസ് ടീമിനെ ജിയ മരിയയും, അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ടീമിനെ എ.ജി.കൃഷ്ണപ്രിയും ചീരാല്‍ ജി.എച്ച്.എം.എസ്.എസ് ടീമിനെ ജി.എസ്.ദേവികയും നയിച്ചു. ഗൈഡ്സ് പ്ലാറ്റൂണായ കല്‍പറ്റ ഡീ പോള്‍ ടീമിനെ എം.എസ്.അനവദ്യയും മേപ്പാടി സെന്റ് ജോസഫ്സ് ടീമിനെ സഫാനിയ സുധീറും നയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles