വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദേശഭക്തിഗാനം ആലപിച്ച് ജില്ലാ കളക്ടര്‍

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദേശഭക്തിഗാനം ആലപിക്കുന്ന ജില്ലാ കലക്ടര്‍ എ. ഗീത.

കല്‍പറ്റ: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദേശഭക്തി ഗാനം ആലപിച്ച് ജില്ലാ കളക്്ടറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കക്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ദേശഭക്തിഗാനം ജില്ലാ കളക്്ടര്‍ എ. ഗീത സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന്് ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ ദേശഭക്തി ഗാനമാണിത്. തദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് ഗാനം പ്രകാശനം ചെയ്തത്. എസ്.കെ.എം.ജെ സ്‌കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂരാണ് ഗാനം രചിച്ചത്. ഗാനത്തിന് സംഗീതം നല്‍കിയത് സ്‌കൂളിലെ സംഗീത അധ്യാപികയായ പി.എന്‍ ധന്യയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ കെ.ജെ സംപൂജ്യ, അഭിരാമി വി. കൃഷ്ണന്‍, നസീഹ നസ്‌റിന്‍, അന്ന ഐശ്വര്യ, എസ്. ശ്രീലക്ഷ്മി, എം.കെ അരുണിമ, അലൈന കുരുണിയന്‍ എന്നിവര്‍ക്കൊപ്പമാണ് കളക്്ടര്‍ ഗാനം ആലപിച്ചത്. ആലാപനത്തിന് പിന്നാലെ ചടങ്ങിലെ വിശിഷ്ടാതിഥിയായ വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കളക്ടറെയും കുട്ടികളെയും അഭിനന്ദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles