കല്‍പറ്റയില്‍ ജനജാഗരണ്‍ സദസ് നടത്തി

കല്‍പറ്റയില്‍ കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജനജാഗരണ്‍ സദസ് കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അടിമത്തത്തിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി ജനജാഗരണ്‍ സദസ് നടത്തി. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പേരിപാടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് ജാഗരണ്‍ സദസിനെത്തിയവര്‍ പ്രതിജ്ഞയെടുത്തു. സദസിനു മുന്നോടിയായി കനറ ബാങ്ക് പരിസരത്തുനിന്നു വിജയ പമ്പ് പരിസരത്തേക്കു റാലി നടത്തി. പൊതുസമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് സാമൂഹിക ജാഗരണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ്, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി.സഹദേവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.ബേബി, ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ. ഷമീര്‍, സെക്രട്ടറി സുരേഷ് താളൂര്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി.ബി.സുരേഷ് എന്നിവര്‍ സംസാരിച്ചു. വി.ഹാരിസ് സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles