ചുരം സംരക്ഷണ സമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചുരം രണ്ടാംവളവില്‍ ദേശീയപതാക ഉയര്‍ത്തുന്നു.

കല്‍പറ്റ: ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 75-ാം സ്വാതന്ത്ര്യദിനം പതാക ഉയര്‍ത്തിയും, പ്രദേശവാസികള്‍ക്കും ചുരം യാത്രക്കാര്‍ക്കും പായസം വിതരണം ചെയ്തും ആഘോഷിച്ചു. സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ചുരം രണ്ടാംവളവില്‍ ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പരിസരവാസികള്‍ക്കും ചുരം യാത്രക്കാര്‍ക്കും പായസ വിതരണം നടത്തി. സമിതിയുടെ 20-ഓളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles