എടവകയില്‍ അമൃത് സരോവര്‍ പദ്ധതിക്കു തുടക്കമായി

എടവക പഞ്ചായത്ത് അമൃത് സരോവര്‍ പദ്ധതി പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എടവക പഞ്ചായത്തില്‍ അമൃത് സരോവര്‍ പദ്ധതിക്കു തുടക്കമായി. പാഴായിക്കിടക്കുന്ന വലിയ കുളങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ നവീകരിച്ചു ഉപയുക്തമാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ഇന്ദിര പ്രേമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിമുക്തഭടനും അധ്യാപകനുമായിരുന്ന എം.കരുണാകരന്‍ അമൃത് സരോവര്‍ പ്രദേശത്ത് ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് അംഗം സി.എം. സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി വി.സി.മനോജ്, തൊഴിലുറപ്പ് പദ്ധതി എ.ഇ.സി.എച്ച് സമീല്‍, ഓവര്‍സീയര്‍ ജോസ് പി. ജോണ്‍, കമ്മന മോഹനന്‍, പി.കെ.സുരേഷ്, എ.ഡി.എസ്. മേറ്റ് സിനി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമ്മന നഞ്ഞോത്ത് കുളം പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്‍സി ബിനോയി നിര്‍വഹിച്ചു. അമൃത സരോവര്‍ പദ്ധതിയില്‍ പഞ്ചായത്തില്‍ കമ്മന നഞ്ഞോത്തു കുളവും പയിങ്ങാട്ടിരി കുളവും തെരഞ്ഞെടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles