വയലില്‍ കളിച്ച കുഞ്ഞുങ്ങള്‍ക്ക് മര്‍ദ്ദനം; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പനമരം: വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപടെല്‍. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ്കുമാര്‍ വയനാട് ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചക്കിട്ടപൊയില്‍ കോളനിയിലെ എഴു വയസുള്ള രണ്ടു കുട്ടികള്‍ക്കും ആറു വയസുള്ള ഒരു കുട്ടിക്കുമാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ഇന്നലെ ബാലാവകാശ കമീഷന് പരാതി നല്‍കിയിരുന്നു.
സ്വാതന്ത്ര്യ ദിനത്തിലായിരുന്നു വയലിലെ വരമ്പ് ചവിട്ട് നശിപ്പിച്ചുവെന്നാരോപിച്ച് സമീപത്ത് താമസിക്കുന്നയാള്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്.. ഇതിന്റെ അടിസ്ഥാനത്തില്‍ കേണിച്ചിറ പൊലീസ് അയല്‍വാസിയായ രാധാകൃഷ്ണനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.സി- എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കോളനിയിലെ മൂന്ന് കുടുംബത്തിലായുള്ള മൂന്നു കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ബാലാവകാശ കമീഷന് ഇന്നലെ പരാതി നല്‍കിയിരുന്നു.
വൈകിട്ട് നാലോടെ കോളനിക്ക് സമീപമുള്ള വയലില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെ വയലിലെ വരമ്പ് ചവിട്ട് നശിപ്പിച്ചുവെന്നാരോപിച്ച് തൊട്ടടുത്ത അയല്‍വാസിയായ രാധാകൃഷ്ണന്‍ കുട്ടികളെ വടിയെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വലിയ ചീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളുടെ കാലിലും പുറത്തും തല്ലുകയായിരുന്നു. അടിയേറ്റ മൂന്നു കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ആറു വയസുകാരനാണ് കൂടുതല്‍ പരിക്ക്. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ആറുവയസുകാരന്റെ കാലിന് ഉള്‍പ്പെടെ മുറിവേറ്റിട്ടുണ്ട്. കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ പനമരം ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം കോളനിയിലേക്ക് മടങ്ങി. സെന്റ തോമസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂന്നുപേരും. തുടര്‍ന്ന് കോളനിയിലുള്ളവര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles