മുന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കല്‍പറ്റ: മൂന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം തിരുരങ്ങാടി മമ്പുറം മദാരിവാല്‍ തൊടുവില്‍ മുഹമ്മദ് ആഷിഖിനെയാണ്(24) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി.അനൂപും സംഘവും അറസ്റ്റുചെയ്തത്. മുട്ടില്‍ എടപ്പെട്ടിയില്‍ വാഹന പരിശോധനയിലാണ് മാരകയിനം മയക്കുമരുന്നു കണ്ടെടുത്തത്. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനായിരുന്നു പ്രതി. പ്രിവന്റീവ് ഓഫീസര്‍ കെ.ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പിന്റോ ജോണ്‍, എസ്.എസ്. അനന്തു എന്നിവരും അടങ്ങുന്നതാണ് വാഹന പരിശോധന നടത്തിയ സംഘം.

0Shares

Leave a Reply

Your email address will not be published.

Social profiles