ജോസഫ് മാണിശേരി കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ്

സുല്‍ത്താന്‍ബത്തേരി: മൂന്നു പതിറ്റാണ്ടിലധികം വഹിച്ച കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പദവി കേരള സെറാമിക്‌സ് ചെയര്‍മാനുമായ കെ.ജെ. ദേവസ്യ ഒഴിഞ്ഞു. ജോസഫ് മാണിശേരിയാണ് പുതിയ പ്രസിഡന്റ്. ഇന്നലെ പാര്‍ട്ടി ജില്ലാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ജോസഫ് മാണിശേരി. മറ്റു ഭാരവാഹികള്‍: പി.കെ. മാധവന്‍ നായര്‍, കെ.പി. ജോസഫ്(വൈസ് പ്രസിഡന്റുമാര്‍), അഡ്വ. ഈശോ എം. ചെറിയാന്‍, കെ.കെ. ബേബി, വിത്സണ്‍ നെടുംകൊമ്പില്‍, ബില്ലി ഗ്രഹാം, വി.പി. അബ്ദുല്‍ഗഫൂര്‍ ഹാജി(സെക്രട്ടറിമാര്‍), പി.ടി. മത്തായി(ട്രഷറര്‍), കെ.ജെ. ദേവസ്യ, ടി.എസ്. ജോര്‍ജ്, കുര്യന്‍ ജോസഫ്, സജയന്‍ മാത്യു, പി.ജെ. ജോസഫ്, എബി പൂക്കുമ്പേല്‍, ജോസ് തോമസ്, ഡെന്നി മാത്യു, പി.ജെ. കാതറീന്‍, ഗോള്‍ഡ(സംസ്ഥാന സമിതിയംഗങ്ങള്‍), ടോം ജോസ്(ഐടി കോ ഓര്‍ഡിനേറ്റര്‍). അഡ്വ.ജോസഫ് സക്കറിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles