ജല ഗുണനിലവാര പരിശോധന പരിശീലനം നടത്തി

തരിയോട് പഞ്ചായത്ത് ഹാളില്‍ ജല ഗുണനിലവാര പരിശോധന പരിശീലനം വൈസ് പ്രസിഡന്റ് സൂന നവീന്‍ ഉദ്ഘാടനം ചെയ്യുന്നു.

തരിയോട്: ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പ്രവര്‍ത്തന സഹായ ഏജന്‍സിയായ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസിന്റെ (സ്റ്റാര്‍സ്) നേതൃത്വത്തില്‍ പഞ്ചായത്തില്‍ ജല ഗുണനിലവാര പരിശോധന പരിശീലനം നടത്തി. ആറു ബാച്ചുകളിലായി 300 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് മെംബര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ജലലഭ്യത പദ്ധതി പ്രതിനിധികള്‍, ആരോഗ്യ വോളണ്ടിയര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആദിവാസി പ്രമോട്ടര്‍മാര്‍, പഞ്ചായത്തുജല ശുചിത്വ കമ്മിറ്റി അംഗങ്ങള്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍, ട്രൈബല്‍ കോളനി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായിരുന്നു പരിശീലനം.
വിവിധ ബാച്ചുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു, വൈസ് പ്രസിഡന്റ് സൂന നവീന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ഭാരവാഹികള്‍, സ്റ്റാര്‍സ് കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെസിലിറ്റേറ്റര്‍ ഗ്രീഷ്മ, ടീം ലീഡര്‍മാരായ സോന, അനഘ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles