വയോജന കൂട്ടായ്മയും നിയമ ബോധവത്കരണവും നടത്തി

മാനന്തവാടിയില്‍ ജനമൈത്രി പോലീസ് സംഘടിപ്പിച്ച വയോജന കൂട്ടായ്മയും നിയമ ബോധവത്കരണവും അഡീഷണല്‍ എസ്.പി എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൗടസ് ആന്‍ഡ് ഗൈഡ്‌സ് ഹാളില്‍ വയോജന കൂട്ടായ്മയും നിയമ ബോധവത്കരണവും നടത്തി. അഡീഷണല്‍ എസ്.പി എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി എ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.എച്ച്.ഒ അബ്ദുള്‍കരീം പ്രസംഗിച്ചു. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി ആര്‍.മനോജ്കുമാര്‍, റിട്ട.അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജന്‍ ജോസ് എന്നിവര്‍ ക്ലസെടുത്തു. ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ.എസ്.ഐ ശശിധരന്‍ സ്വാഗതം പറഞ്ഞു. പോലീസുകാരായ വിനോദ്, ജിഷ്ണുരാജ് എന്നിവര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles