![](https://keralacorrespondent.com/wp-content/uploads/2022/08/Gate.jpg)
പന്തല്ലൂര്‍: കാട്ടാന സ്കൂള്‍ ഗേറ്റ് തകര്‍ത്തു. ടൗണിലെ ഗവ.പ്രൈമറി സ്കൂള്‍ ഗേറ്റാണ് തിങ്കളാഴ്ച രാത്രി എത്തിയ കാട്ടാന കേടുവരുത്തിയത്. ദിവസങ്ങളായി ഒറ്റയാന പന്തല്ലൂര്‍ പരിസരങ്ങളിലും ചുറ്റി നടക്കുന്നു. ആശുപത്രി റോഡ്, കോടതി റോഡ് വഴി എത്തിയ ആന ഗേറ്റ് തകര്‍ത്തു. പിന്നീട് തേയിലത്തോട്ടത്തില്‍ കൂടി പോവുകയാണുണ്ടായത്.