ഓഫീസ് അസിസ്റ്റന്റ് നിയമനം

കാട്ടിക്കുളം: തോല്‍പ്പെട്ടി ഗവ.സ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവില്‍ നിയമനത്തിനു കൂടിക്കാഴ്ച ബുധന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

ആം ആദ്മി പാര്‍ട്ടി കര്‍ഷക സമിതി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കളക്ടറേറ്റ് പടിക്കല്‍ എഎപി കര്‍ഷക സമിതി ധര്‍ണയില്‍ കല്ലോടിയില്‍നിന്നുള്ള കര്‍ഷകന്‍ ജോസ് കൊച്ചുമലയില്‍ പ്രസംഗിക്കുന്നു. കല്‍പ്പറ്റ: ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ പ്രകൃതിക്ഷോഭത്തില്‍ നശിച്ചതിനുള്ള നഷ്ടപരിഹാരത്തിന്റെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കര്‍ഷക സമിതി...

വാളത്തൂര്‍ ചീരമട്ടം ക്വാറി: പൗര സമിതി ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തുര്‍ ചീരമട്ടത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരായ പൗരസമിതി ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പൗരസമിതിക്കുവേണ്ടി പ്രസിഡന്റ് വി.കെ. ഉമ്മര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ...

വിദ്യാര്‍ഥികള്‍ക്ക് വീഡിയോ ചിത്രീകരണ മത്സരം

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് പ്രോഗ്രാമിന്റെ ഭാഗമായി വീഡിയോ ചിത്രീകരണ മത്സരം നടത്തുന്നു.'ഭൂമിയുടെ അവകാശികള്‍' എന്ന വിഷയത്തില്‍ ഹയര്‍സെക്കന്‍ഡറി. കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പരിഗണിക്കുക. വീഡിയോയുടെ സര്‍ഗാത്മകക,...

കാട്ടാന ആക്രമണത്തില്‍ മൂരിക്കിടാവിനു പരിക്ക്

പുല്‍പ്പള്ളി: കാട്ടാന തൊഴുത്തില്‍ കയറി മൂരിക്കിടാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വേലിയമ്പത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. കൊരഞ്ഞിവയല്‍ രാധാകൃഷ്ണന്റെ മൂന്നു വയസുള്ള മൂരിക്കിടാവിനെയാണ് ആന ആക്രമിച്ചത്. തൊഴുത്ത് തകര്‍ന്നു. നെയ്ക്കുപ്പ വനത്തില്‍നിന്നാണ് ആന ജനവാസകേന്ദ്രത്തിലെത്തിയത്.

വിദേശത്ത് തൊഴില്‍: ബത്തേരി അര്‍ബന്‍ ബാങ്ക് വായ്പ നല്‍കുന്നു

കല്‍പ്പറ്റ: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് 15 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍, ഒ.ടി. മനോജ്, വി.ജെ. തോമസ്, ബിന്ദു സുധീര്‍ബാബു, കെ.കെ. നാരായണന്‍കുട്ടി എന്നിവര്‍ അറിയിച്ചു. വിദേശ തൊഴില്‍ വായ്പ...

എന്‍സിപി-എസ് രജത ജൂബിലി: മാനന്തവാടിയില്‍ യോഗം ചേര്‍ന്നു

മാനന്തവാടി: എന്‍സിപി-എസ് രജത ജൂബിലി ആഘോഷത്തിന്റെ റോയല്‍ റസിഡന്‍സിയില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക് നേതാക്കളായ സി.ടി. നളിനാക്ഷന്‍, പി.പി. സദാനന്ദന്‍,...

ഉപ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; ആവേശം അലതല്ലാതെ ഇടതുക്യാമ്പ്

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ ആവേശം ഇല്ലാതെ ഇടതു ക്യാമ്പ്. ഉപ തെരഞ്ഞെടുപ്പില്‍ നടത്തുന്ന പോരും വൃഥാവ്യായാമമാകുമെന്ന ചിന്തയിലാണ് മണ്ഡലത്തിലെ ഇടതുനേതാക്കള്‍ പൊതുവെ. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധിവയനാട് മണ്ഡലം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിക്കാനിരിക്കയാണ്. മണ്ഡല...

യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ ചേലേരിക്കാവ് അംഗണ്‍വാടിയില്‍ 44 വര്‍ഷക്കാലം അധ്യാപികയായി വിരമിക്കുന്ന രാധാമണി ടീച്ചര്‍ക്കും, ഹെല്‍പ്പറായി 28 വര്‍ഷം പൂര്‍ത്തിയാക്കി വിരമിക്കുന്ന ലിസി രാജനും നാട്ടുകാര്‍ യാത്രയപ്പ് നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ ബി ചടങ്ങ്...

മേപ്പാടി-ചൂരല്‍മല റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്‍പറ്റ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗം. കല്‍പറ്റ: നിയോജക മണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്‍പറ്റ റസ്റ്റ്...
Social profiles