വയോജന കൂട്ടായ്മയും നിയമ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

ജനമൈത്രി പൊലീസ് സംഘടിപ്പിച്ച വയോജന കൂട്ടായ്മയും നിയമ ബോധവല്‍ക്കരണവും എ.എസ്.പി എസ്. ഷാനവാസ് ഉത്ഘാടനം ചെയ്യുന്നു

മാനന്തവാടി: വയനാട് ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി മാനന്തവാടിയില്‍ വയോജന കൂട്ടായ്മയും നിയമ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. എ.എസ്.പി എസ്. ഷാനവാസ് ഉത്ഘാടനം ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസറും സി. ബ്രാഞ്ച് ഡി.വൈ.എസ്.പി യുമായ ആര്‍.മനോജ് കുമാര്‍ ക്ലാസ്സെടുത്തു. മാനന്തവാടി എസ്.എച്ച്.ഒ അബ്ദുള്‍ കരീം, റിട്ടേര്‍ഡ് അധ്യാപകനും സോഷ്യല്‍ വര്‍കറുമായ ഷാജന്‍ ജോസ്, അസി നോഡല്‍ ഓഫീസര്‍ എ.എസ്.ഐ ശശിധരന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles