റവന്യു ഭൂമിയിലെ മരം മുറി: വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

മീനങ്ങാടി: കൃഷ്ണഗിരി വില്ലേജിലെ റവന്യു ഭൂമിയിലുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന വീട്ടിമരങ്ങള്‍ മുറിച്ചവര്‍ക്കെതിരെയുംമുറിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. റവന്യൂഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിച്ചുവിറ്റത് വില്ലേജ് ഓഫീസറുടെ ഒത്താശയോടെയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി വേണമെന്നും ഈ വില്ലേജ് ഓഫീസറുടെ നിയമനത്തിനുശേഷമുള്ള മുഴുവന്‍ ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles