കല്‍പറ്റ ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച

കല്‍പറ്റ: റവന്യൂ ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടത്തും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘാടനം. രാവിലെ ഒമ്പതിനു പഴയ സ്റ്റാന്‍ഡ് പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്കു വിളംബരജാഥ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫഌഗ്ഓഫ്് ചെയ്യും. ഉദ്ഘാടനം രാവിലെ 10നു ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി വിഷയം അവതരിപ്പിക്കും. വിശിഷ്ടാതിഥികളെ നഗരസഭ ചെയര്‍മാന്‍ കേയെതൊടി മുജീബും മേളയുടെ പ്രചാരാണാര്‍ഥം നടത്തിയ മത്സരങ്ങളിലെ വിജയികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദുവും ആദരിക്കും.പ്രദര്‍ശനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍ എന്നിവ മേഖളയുടെ ഭാഗമാണ്.
ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അവരില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. അസ്മ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോള്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles