മുച്ചക്ര വാഹന വിതരണം

മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മുച്ചക്ര വാഹന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 19 ഭിന്നശേഷിക്കാര്‍ക്കു മുച്ചക്ര വാഹനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ എ.എന്‍.സുശീല, കെ.വിജയന്‍, മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

ച്ചക്കറി വിളവെടുപ്പ്
മാനന്തവാടി:ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.വിജോള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാവുണ്ണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles