മാധ്യമപ്രവര്‍ത്തകര്‍ക്കു ആദരവും അനുമോദനവും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തന്‍ ഒ.ടി.അബ്ദുല്‍ അസീസിനു(മാതൃഭൂമി) വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉപഹാരം നല്‍കുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ കേയംതൊടി മുജീബ് സമീപം.

കല്‍പറ്റ: വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഒ.ടി.അബ്ദുല്‍അസീസ്(മാതൃഭൂമി), പി.എം.കൃഷ്ണകുമാര്‍(മലയാള മനോരമ)എന്നിവരെ ആദരിച്ചു. അവാര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം അദ്ദേഹം നടത്തി. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം പൊന്നാടയണിയിച്ചു. കുന്നംകുളം പ്രസ്‌ക്ലബിന്റെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ ഇല്ല്യാസ് പള്ളിയാലിന് ഒ.ടി.അബ്ദുല്‍ അസീസും സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിന് അര്‍ഹനായ ഷമീര്‍ മച്ചിങ്ങലിന് പി.എം.കൃഷ്ണകുമാറും രാംചന്ദ്ര പാസ്വാന്‍ സ്മാരക അവാര്‍ഡ് നേടിയ കെ.എസ്.മുസ്തഫക്ക് എ.കെ.ശ്രീജിത്തും സി.കെ.ജയകൃഷ്ണന്‍ പുരസ്‌കാരം നേടിയ ജിതിന്‍ ജോയല്‍ ഹാരിമിന് എം.വി.സിനോജും മിന സ്വാമിനാഥന്‍ ഫെല്ലോഷിപ്പ് നേടിയ നീനു മോഹന് കെ.സജീവനും വയനാട് പ്രസ്‌ക്ലബിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍ അധ്യക്ഷത വഹിച്ചു. എം.കമല്‍, എന്‍.എസ്.നിസാര്‍, രവിച്രന്ദ സാഗര്‍, ഷിന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ.അബ്ദുല്ല സ്വാഗതവും എ.എസ്.ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles