വിലക്കയറ്റം: കേരള കര്‍ഷക യൂനിയന്‍ ധര്‍ണ നടത്തി

ബത്തേരി പോസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക യൂനിയന്‍(എം)ധര്‍ണ കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: പെട്രോളിയം ഉല്‍പന്നങ്ങള്‍, പാചക വാതകം, മണ്ണെണ്ണ, രാസവളം, മരുന്നുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക യൂനിയന്‍(എം) നിയോജകമണ്ഡലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കര്‍ഷക യൂനിയന്‍ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു.ടി.എസ്.ജോര്‍ജ്, കെ.പി.ജോസഫ്, വില്‍സണ്‍ നെടുംകൊമ്പില്‍, പി.എം.ജയശ്രീ, ബില്ലി ഗ്രഹാം, കുര്യന്‍ ജോസഫ്, വി.പി.അബ്ദുല്‍ഗഫൂര്‍ ഹാജി, ടി.ഡി.മാത്യു, ജോസ് ജോസഫ്, സണ്ണി കുടക്കപ്പാറ, വി.കെ.ജോയി, ബേബി പുളിമൂട്ടില്‍, ടി.എം.അന്നമ്മ, പി.കെ.മാധവന്‍നായര്‍, അബ്ദുല്‍ റസാഖ്, അനില്‍ ജോസ്, ടി.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles