ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) വനിത ശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച 6നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 25,000 രുപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം 5 നകം മീനങ്ങാടി ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 246098, 6282558779.

0Shares

Leave a Reply

Your email address will not be published.

Social profiles