കെ.ബി. പ്രേമാനന്ദ് എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റ്

പ്രേമാനന്ദ്, വന്ദന ഷാജു, കെ.യു.ബേബി.

എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റായി സുല്‍ത്താന്‍ബത്തേരിയില്‍നിന്നുള്ള കെ.ബി.പ്രേമാനന്ദിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഘടനാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് പ്രസിഡന്റ് ഷാജി ചെറിയാനെയാണ് പ്രേമാനന്ദ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്തതില്‍ പ്രേമാനന്ദനു 12 ഉം ഷാജി ചെറിയാനു ഒമ്പതും വോട്ട് ലഭിച്ചു. രണ്ടു സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളടക്കം 21 പേരാണ് വോട്ട് ചെയ്തത്. വൈസ് പ്രസിഡന്റയായി വന്ദന ഷാജുവിനെയും ട്രഷററായി അഡ്വ.കെ.യു.ബേബിയെയും എതിരില്ലാതെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റിന്റെ നാമനിര്‍ദേശത്തെത്തുടര്‍ന്നു 10 മാസം മുമ്പാണ് ഷാജി ചെറിയാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റായത്. നാമനിര്‍ദേശത്തില്‍ ചിലര്‍ക്കുണ്ടായിരുന്നു മുറുമുറുപ്പാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രകടമായത്.

0Shares

Leave a Reply

Your email address will not be published.

Social profiles