ഗോത്രവര്‍ഗങ്ങള്‍ ഇന്നും അവഗണനയില്‍: കെ. അജിത്ത്

‘ഗോത്ര സംസ്‌കൃതിയുടെ അതിജീവനം: സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തില്‍ മാനന്തവാടിയില്‍ സിപിഐ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എംഎല്‍എ കെ. അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: രാജ്യത്ത് ഗോത്രവര്‍ഗക്കാര്‍ ഇന്നും അവഗണയിലാണെന്നു മുന്‍ എംഎല്‍എ കെ. അജിത്ത്. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘ഗോത്ര സംസ്‌കൃതിയുടെ അതിജീവനം: സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തില്‍ സിപിഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നമനത്തിനായി അനേകം പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടങ്കിലും പല സംസ്ഥാനങ്ങളിലും ഗോത്രവിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. പട്ടികവര്‍ഗക്കാരുടെ സ്ഥിതി കേരളത്തിലാണ് ഭേദം. സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയില്‍ നിരവധി പേര്‍ ഗോത്രവിഭാഗങ്ങളില്‍നിന്നു ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഗോത്ര ജനതയെ അവഗണിക്കുകയാണ്. പല പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും അജിത് പറഞ്ഞു. മണ്ഡലം സെക്രട്ടറി വി.കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, എം.എം. മേരി, ടി. മണി, കെ. സൗമ്യ, എ.ഒ. ഗോപാലന്‍, ആലി തിരുവാള്‍, അഷറഫ് പൂക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles