തൊള്ളയിരംകണ്ടി സ്‌പെഷ്യല്‍ ജീപ്പ് പെര്‍മിറ്റിനുള്ള പരിശോധന ഇന്നും നാളെയും

മേപ്പാടി: തൊള്ളയിരംകണ്ടിയിലേക്കുള്ള ടൂറിസ്റ്റ്, പാസ്സഞ്ചര്‍ ജീപ്പുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള വാഹനങ്ങളുടെ പരിശോധന ഇന്നും നാളെയും മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം ഉള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. 29ന് നടന്ന ട്രാഫിക് അഡൈ്വസറി മീറ്റിംഗില്‍ തൊള്ളയിരം കണ്ടിയിലേക്കുള്ള ജീപ്പ് സര്‍വീസുമായി ബന്ധപെട്ടുള്ള പരാതികളും, തര്‍ക്കങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിനായി ജീപ്പുകള്‍ക്ക് ടോക്കണ്‍ ആന്‍ഡ് ടേണ്‍ (ക്യൂ) സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ജീപ്പ് സര്‍വീസ് നടത്തുന്നവര്‍ വാഹങ്ങളുടെ അസ്സല്‍ രേഖകളും വാഹനങ്ങളുമായി ഇന്നോ നാളെയോ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഹാജരാകണം. രാവിലെ 9 മുതല്‍ ഉച്ച കഴിഞ്ഞു 3 മണിവരെയാണ് പരിശോധന. ഒരു ദിവസം അന്‍പതു വാഹനങ്ങള്‍ എങ്കിലും കുറഞ്ഞത് പരിശോധിക്കും. ആവശ്യമെങ്കില്‍ മറ്റന്നാള്‍ കൂടി പരിശോധന നടത്തും. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. രേഖകളും ഫിറ്റ്‌നസ്സും തൃപ്തികരമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പ്രതേക പരിശീലനം ക്ലാസ്സില്‍ പങ്കെടുക്കണം. ആയതിനു ശേഷം മാത്രമേ സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കൂ.പരിശീശോധനയ്ക്കായി വരുന്ന വാഹനങ്ങള്‍ കോട്ടനാട് വില്ലേജ് ഓഫീസിനു സമീപമുള്ള വയനാട് ക്ലബ്ബിന്റ ഗ്രൗണ്ടിലും, ചെമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രീന്‍ ഗേറ്റിന്റെ സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യണം. തൊള്ളയിരം കണ്ടിയിലേക്കുള്ള യാത്രയ്ക്ക് അമിതാകൂലി ഈടാക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ക്യൂസിസ്റ്റം തെറ്റിച്ച് മേപ്പാടിക്കും – കള്ളാടിക്കും ഇടയില്‍ ടൂറിസ്റ്റുകളെ ക്യാന്‍വാസ് ചെയ്തു ഗ്ലാസ്സ് ബ്രിഡ്ജുകളിലേക്ക് ഓട്ടം പോകുന്ന ജീപ്പുകാരുടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് റദാക്കും. എന്നാല്‍ റിസോട്ടിലേക്കു സഞ്ചാരികളെ കൊണ്ട് പോകുന്നതിനു തടസമില്ല. റിസോര്‍ട്ട് ബുക്കിംഗ് രേഖകള്‍ ഉണ്ടായിരിക്കണം. ട്രാഫിക് അഡൈ്വസറി കമ്മിറ്റിയില്‍ എടുത്ത തീരുമാനങ്ങള്‍ മോട്ടോര്‍ തൊഴിലാളി സംഘടനകളെയും, ജനപ്രതിനിധികളെയും, റിസോര്‍ട് ആന്റ് ഹോം സ്റ്റേ അധികൃതരെയും, ഉദ്യോഗസ്ഥവൃന്ദത്തെയും രേഖമൂലം അറിയിക്കുമെന്നും, വരുന്ന ഓണാവധി തുടങ്ങും മുന്‍പ് പുതിയ ടോക്കണ്‍ ആന്‍ഡ് ടേണ്‍ സംവിധാനം നിലവില്‍ വരുമെന്നും പഞ്ചായത്തു ഭരണ സമിതി, മേപ്പാടി സി.ഐ എ. ബി. വിബിന്‍, എം. വി. ഐ ഉമ്മര്‍. വി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles