മൈലംപാടിയില്‍ കടുവ കൂട്ടിലായി

കല്‍പറ്റ: മീനങ്ങാടിക്കു സമീപം മൈലമ്പാടി മണ്ഡകവയലില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടങ്ങി. കുട്ടിക്കടുവയാണ് കൂട്ടില്‍ അകപ്പെട്ടതെന്നാണ് അറിയുന്നത്. വിശദവിവരം വനം അധികാരികള്‍ പുറത്തുവിട്ടിട്ടില്ല. മണ്ഡകവയലിലേക്കു മാധ്യമപ്രവര്‍ത്തകരെയടക്കം കടത്തിവിടുന്നില്ല. മൈലമ്പാടിയിലും പരിസങ്ങളിലും കടുവ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പ്രദേശത്തു ദിവസങ്ങള്‍ക്ക് മുമ്പ് കടുവയും രണ്ടു കുട്ടികളും ഇറങ്ങിയിരുന്നു. ഈ കുട്ടികളില്‍ ഒന്നാണ് കൂട്ടിലായതെന്നാണ് സൂചന.

0Shares

Leave a Reply

Your email address will not be published.

Social profiles