ആന്റി നാര്‍ക്കോട്ടിക് ഫോറം സംഘടിപ്പിച്ചു

പഴശ്ശിരാജ കോളേജില്‍ നടന്ന ആന്റി നാര്‍ക്കോട്ടിക് ഫോറം പരിപാടി.

പുല്‍പള്ളി: ആന്റി നര്‍കോര്‍ട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുവ തലമുറകള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനും രക്ഷിതാക്കള്‍ക്കിടയില്‍ അവബോധം എത്തിക്കുന്നതിനും പഴശ്ശിരാജ കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ഫോറം സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന ലഹരി ആസക്തി തടയുന്നതിന് നിരവധി നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചു. കോളേജ് പ്രിന്‍സിപല്‍ കെ.കെ. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. ആന്റി നര്‍കോട്ടിക്ടസ് ക്ലബ് കണ്‍വീനര്‍ ഷോബിന്‍ മാത്യു, പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, എക്‌സൈസ് വകുപ്പ് മേധാവി അശോക് കുമാര്‍, എസ്.ഐ അനന്ത കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles