മൊതക്കരയില്‍ ഗ്രാമോത്സവം-2022 ആരംഭിച്ചു

മൊതക്കരയില്‍ ആരംഭിച്ച ഗ്രാമോത്സവം- 2022 പരിപാടി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: പ്രതിഭ ഗ്രന്ഥാലയം, കുടുബശ്രീ, യുവജന കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൊതക്കര വാര്‍ഡില്‍ ‘ഗ്രാമോത്സവം 2022 എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.എ മോഹനന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷാജി, രഞ്ജിത്ത് മാനിയില്‍, കെ. അരുണ്‍കുമാര്‍, കെ.വി സജി, മിഥുന്‍ പ്രദീപ്, ആര്‍. ഗോകുല്‍, കെ.ടി ഷിംന, വി. അക്ഷയ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles