വെഞ്ചരിപ്പ് കര്‍മ്മം നടത്തി

പുതുതായി നിര്‍മിച്ച പരി. മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നിര്‍വഹിക്കുന്നു.

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫോറോന ദേവാലയ കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച പരി. മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഫോറോന വികാരി ഫാ. ജോസ് തേക്കനാടി, ഫാ. നിധിന്‍ ആലക്കാത്തടത്തില്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് മണ്ണൂര്‍, ഫാ. ജെയിംസ് കുളത്തിനാല്‍, സണ്ണി വട്ടമുറ്റം, തോമ്മാച്ചന്‍ കുപ്പിന്‍, വിനോദ് കാഞ്ഞുകാരന്‍, ജോണ്‍ മാന്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles