വിദ്യാഭ്യാസ അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ മക്കളില്‍നിന്നു 2022ലെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കേരള സ്‌റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും പ്ലസ് ടു/വിഎച്ച്എസ്ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. 24 മാസത്തില്‍ കൂടുതല്‍ കുടിശികയില്ലാത്ത അംഗങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ 20 വരെ അപേക്ഷ നല്‍കാം.

0Shares

Leave a Reply

Your email address will not be published.

Social profiles