എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ധര്‍ണ നടത്തി

കലക്ടറേറ്റ് പടിക്കല്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. നാലുഗഡു ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കുക, തടഞ്ഞുവച്ച ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.എസ്. ഗിരീഷ്‌കുമാര്‍, പി. സഫ്‌വാന്‍, ദിലീപ്കുമാര്‍, സലാം കല്‍പ്പറ്റ, രാജന്‍ ബാബു, ഷാജു ജോണ്‍, കെ.ടി. ഷാജി, ടി.എന്‍. സജിന്‍, സലിം, ഇ.എസ്. ബെന്നി, വി.സി. സത്യന്‍, എം.വി. ബിനു, ഗ്ലോറിന്‍ സെക്വീര, കെ.ജി. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ. ജിതേഷ്, എം. പ്രദീപ്കുമാര്‍, ബിനീഷ്, ലൈജു ചാക്കോ, സി.ആര്‍. അഭിജിത്ത്, എം.എ. ബൈജു, സിനീഷ് ജോസഫ്, ജോണ്‍സണ്‍ ഡിസില്‍വ, സജി, ബിജു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles