അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍ അത്തച്ചമയ റാലി നടത്തി

വെള്ളമുണ്ട അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന അത്തച്ചമയ റാലി.

വെള്ളമുണ്ട: അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍ അത്തച്ചമയ റാലി നടത്തി. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന റാലിക്കുശേഷം ചേര്‍ന്ന പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സീനത്ത് വൈശ്യന്‍ ഇ.കെ. സല്‍മത്ത്, റംല മുഹമ്മദ്, എം. ലതിക, സി.വി. രമേശന്‍, പി. രാധ, സ്‌കൂള്‍ പ്രതിനിധികളായ പി.സി. അപര്‍ണ്ണ, പ്രിന്‍സ് മാത്യു, റഷീദ് മഞ്ചേരി, കെ. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles