പി.ജെ. ജോയി അനുസ്മരണം നടത്തി

റാട്ടക്കൊല്ലി പി.ജെ. ജോയ് സ്മാരക വായനശാലയില്‍ പി.ജെ. ജോയ് അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: റാട്ടക്കൊല്ലി പി.ജെ. ജോയ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ പി.ജെ. ജോയ് അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജോയിയുടെ ഫോട്ടോ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് അനാച്ഛാദനം ചെയ്തു. ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജിഷ്ണു ഷാജി, ലൈബ്രറി സെക്രട്ടറി കെ.എ. അഷ്ഫീര്‍, പി.എം. സുനിത എന്നിവര്‍ പ്രസംഗിച്ചു.കോക്കുഴി കോളനിയിലെ അനന്യ എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles