മെഡിസെപ് അപാകതകള്‍ പരിഹരിക്കണം

കല്‍പറ്റ: മെഡിസെപ് അപാകതകള്‍ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കല്‍പറ്റയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.യു ജോണി അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍ കുടിശ്ശിക, ഡി.എ കുടിശ്ശിക മുതലായവ ഉടന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ജോസേ തോമസ്, പി.എ അബൂബക്കര്‍, സ്‌കറിയ, എബ്രഹാം, പത്മനാഭന്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles